ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമ സംവിധായകന്‍ ബ്ലസി തിരുവല്ല

For full experience, Download our mobile application:
Get it on Google Play

എടത്വ ടൗൺ: അർപ്പണ മനോഭാവവും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ ലയൺസ് ഇന്റർനാഷണലിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സിനിമ സംവിധായകന്‍ ബ്ലസി തിരുവല്ല. ആലപ്പുഴ പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ്, മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി, ജോർജു ചെറിയാൻ, കെ കെ കുരുവിള, സി വി മാത്യു, ജോസ് തെങ്ങിൽ, വി കെ സജീവ്, സുരേഷ് ജോസഫ്, സുരേഷ് ജെയിംസ്, കെ എ തോമസ്, റോയ് ജോസ്, എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 120 ക്ലബ്ബുകളിൽ നിന്നുള്ള ബാനർ പ്രസന്റേഷനും നടന്നു.

കഴിഞ്ഞ ദിവസം മരണമടഞ്ഞ ലയൺസ് മുൻ ഗവർണർ ഡോ. ജോർജ്ജ് മാത്യു പുതിയടം ഉൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നെക്രോളജി നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ടിന്റെ 2025 2026 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻഫ്രാൻസിസിനെയും തിരഞ്ഞെടുത്തു. കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 120 ക്ലബ്ബിലെ 1200 പ്രതിനിധികൾ പങ്കെടുത്തു. തായ്ലൻഡിലെ പട്ടായ കടലിൽ 30 മിനിട്ട് നേരം നിശ്ചലമായി കിടന്ന് ലോകശ്രദ്ധ പിടിച്ചു പറ്റിയ ലയൺസ് പബ്ലിക് റിലേഷൻസ് ഓഫീസർ എം.പി. രമേശ്കുമാർ ഉൾപ്പെടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രത വേണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : മഴക്കെടുതി പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന്...

സമൂഹത്തിന് മാതൃകയാകാന്‍ പോലീസിന് കഴിയണം : മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന് മാതൃകയാകാന്‍ പോലിസ്...

യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ ആകാശച്ചുഴി അപകടം ; എയർ ഇന്ത്യക്കെതിരെ ഡിജിസിഎക്ക് ഔദ്യോഗിക പരാതി നൽകി...

0
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട്...

കുട്ടികളുടെ ഭക്ഷണത്തോടുള്ള ക്രൂരത; വെള്ളം ചേർത്ത പച്ചക്കറി നൽകിയ പ്രധാനാധ്യാപകന് സസ്പെൻഷൻ നടപടി

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം...