യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ ആകാശച്ചുഴി അപകടം ; എയർ ഇന്ത്യക്കെതിരെ ഡിജിസിഎക്ക് ഔദ്യോഗിക പരാതി നൽകി യാത്രക്കാരൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട് കുലുങ്ങിയതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരൻ ഡിജിസിഎക്ക് പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എയർ ഇന്ത്യയുടെ സേവനത്തിലുണ്ടായ വീഴ്ച പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാത്രക്കാരൻ ഡി.ജി.സി.എയെ സമീപിച്ചത്.യാത്രയ്ക്കിടെ അപ്രതീക്ഷിതമായുണ്ടായ കുലുക്കത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത ചില യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരിക്കേറ്റിരുന്നു. വിമാനത്തിനുള്ളിലെ ലഗേജ് റാക്കുകൾ തുറന്ന് സാധനങ്ങൾ താഴേക്ക് പതിച്ചിരുന്നു. ഇത് യാത്രക്കാരെയാകെ ഭീതിയിലാക്കിയെന്ന് യാത്രക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര സാഹചര്യം നേരിടുന്നതിൽ വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പരാതിയിൽ ആരോപിക്കുന്നു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിലും വിമാനം ദില്ലിയിൽ ലാൻഡ് ചെയ്ത ശേഷം വൈദ്യസഹായം ലഭ്യമാക്കുന്നതിലും എയർ ഇന്ത്യ അധികൃതർ തികഞ്ഞ അനാസ്ഥ കാട്ടിയതായി യാത്രക്കാരൻ കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എയർ ഇന്ത്യയിൽ നിന്ന് ഡി.ജി.സി.എ വിശദീകരണം തേടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....