സംഗീത സംവിധായകൻ ജോൺ പി.വർക്കി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മണ്ണുത്തി : ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോൺ പി.വർക്കി അന്തരിച്ചു. 52 വയസായിരുന്നു. മണ്ണുത്തി -മുല്ലക്കരയിലെ വീട്ടിൽ ജോൺ പി വർക്കി കുഴഞ്ഞു വീഴുകയായിരുന്നു. ഏങ്ങണ്ടിയൂർ പൊറത്തൂർ കിട്ടൻ വീട്ടിൽ പരേതരായ വർക്കിയുടേയും വെറോനിക്കയുടേയും മകനാണ് ജോൺ പി വർക്കി. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും സംഗീതം അഭ്യസിച്ചു. നെയ്ത്തുകാരൻ, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെൻകൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകൾക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങൾക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

2007ൽ ഫ്രോസൻ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിൻ ഇന്ത്യ ഫിലീം ഫെസ്റ്റിവെലിൽ പുരസ്‌ക്കാരം നേടിയിരുന്നു. നിരവധി പഴയ നാടൻപാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവർത്തനം നടത്തി ഈണം നൽകിയിട്ടുള്ള വ്യക്തിയാണ് ജോൺ പി വർക്കി. സംസ്‌ക്കാരം മുല്ലക്കര ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...