സൈക്കിളില്‍ കാറ്റടിപ്പിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ; നാടന്‍പാട്ടുകാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സൈക്കിൾ നന്നാക്കാനെത്തി പെൺകുട്ടിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതിന് നാടൻപാട്ട് കലാകാരൻ അറസ്റ്റിലായി. നെടുമ്പാശ്ശേരി നായത്തോട് സ്വദേശി രതീഷിനെയാണ് പോക്സോ കേസിൽ പോലീസ് പിടികൂടിയത്.

സൈക്കിൾ മെക്കാനിക്കായ രതീഷ് ചെത്തിക്കോട്ടെ ഒരുവീട്ടിൽ സൈക്കിളിന്റെ പഞ്ചറൊട്ടിക്കാനായാണ് വന്നത്. ഇതിനുശേഷം സമീപവാസിയായ മറ്റൊരാളും ഇയാളെ സൈക്കിൾ നന്നാക്കാനായി വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് സൈക്കിളിന്റെ ടയർ പരിശോധിക്കുന്നതിനിടെ 13 വയസ്സുകാരിയെ കൊണ്ട് കാറ്റടിപ്പിച്ചു. ഇതിനിടെയാണ് മൊബൈൽഫോണിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയത്.

കാറ്റടിക്കുന്നതിനിടെ ഇയാൾ നിലത്തുവെച്ചിരുന്ന ഫോണിൽനിന്ന് ലൈറ്റ് തെളിയുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കുട്ടി മൊബൈൽ ഫോൺ പിടികൂടുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഫോൺ പരിശോധിച്ചപ്പോൾ തൊട്ടുമുമ്പ് സൈക്കിളിന് കാറ്റടിച്ചയാളുടെ ദൃശ്യങ്ങളും പെൺകുട്ടിയുടെ ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സൈക്കിൾ മെക്കാനിക്കും നാടൻപാട്ടുകാരനുമായ ഇയാളുടെ ഫോണിൽനിന്ന് ഇത്തരത്തിലുള്ള മറ്റുപെൺകുട്ടികളുടെയും ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...