തിരുവനന്തപുരം : ആറുമാസത്തെ അടച്ചിടലിനുശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ തുറന്നു. ബുധനാഴ്ചയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ബുധനാഴ്ച പ്രദര്‍ശത്തിനെത്തുന്നത്. സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും.
സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ വിലയിരുത്തിയ ശേഷമായിരിക്കും സിനിമകള്‍ തീയറ്ററുകളിലേക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിതരണക്കാര്‍ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സിനിമ റിലീസ് ഉണ്ടാകുമെന്ന തീയറ്റര്‍ ഉടമകളുടെ പ്രഖ്യാപനം കൂടിയാലോചനയില്ലാതെയാണെന്നും വിതരണക്കാര്‍ ആരോപിക്കുന്നു. നാളെ ചേരുന്ന യോഗത്തില്‍ സിനിമകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകും. കുടിശ്ശികയുള്ള തീയറ്റര്‍ ഉടമകള്‍ക്ക് യാതൊരു കാരണവശാലും സിനിമ നല്‍കില്ലെന്നും വിതരണക്കാര്‍ അറിയിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് തീയറ്ററുകള്‍ തീരുമാനമെടുത്തതെന്നും വിതരണക്കാര്‍ വിമര്‍ശിച്ചു.