സിനിമാ നിര്‍മാതാക്കളുടെ യോഗം നാളെ ; ഇളവുകള്‍ വിലയിരുത്തിയ ശേഷം സിനിമകള്‍ നല്‍കാമെന്ന് വിതരണക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറുമാസത്തെ അടച്ചിടലിനുശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ തുറന്നു. ബുധനാഴ്ചയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ് ബുധനാഴ്ച പ്രദര്‍ശത്തിനെത്തുന്നത്. സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം നാളെ കൊച്ചിയില്‍ ചേരും.

സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ വിലയിരുത്തിയ ശേഷമായിരിക്കും സിനിമകള്‍ തീയറ്ററുകളിലേക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിതരണക്കാര്‍ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സിനിമ റിലീസ് ഉണ്ടാകുമെന്ന തീയറ്റര്‍ ഉടമകളുടെ പ്രഖ്യാപനം കൂടിയാലോചനയില്ലാതെയാണെന്നും വിതരണക്കാര്‍ ആരോപിക്കുന്നു. നാളെ ചേരുന്ന യോഗത്തില്‍ സിനിമകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമുണ്ടാകും. കുടിശ്ശികയുള്ള തീയറ്റര്‍ ഉടമകള്‍ക്ക് യാതൊരു കാരണവശാലും സിനിമ നല്‍കില്ലെന്നും വിതരണക്കാര്‍ അറിയിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് തീയറ്ററുകള്‍ തീരുമാനമെടുത്തതെന്നും വിതരണക്കാര്‍ വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....