തീ​യ​റ്റ​റി​ൽ നി​ന്നും സി​നി​മ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പ്ര​ച​ര​ണം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: തീ​യ​റ്റ​റി​ൽ നി​ന്ന് സി​നി​മ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന ത​മി​ഴ്നാ​ട് സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. പോ​ലീ​സ് പി​ടി​കൂ​ടി​യ ജെ​ബ് സ്റ്റീ​ഫ​ന്‍ രാ​ജ് എ​ന്ന​യാ​ളെ കോ​ട​തി റി​മാ​ൻ​ഡി​ൽ വി​ട്ടു. സ്റ്റീ​ഫ​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ പോ​ലീ​സ് വി​ട്ട​യ​ച്ചു. ഇ​യാ​ൾ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കി​ലെ​ന്നു ബോ​ധ്യം ആ​യ​തോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്. റി​മാ​ൻ​ഡി​ൽ ആ​യ പ്ര​തി​ക്ക് ആ​യി തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. പൃ​ഥ്വി​രാ​ജ്, ബേ​സി​ല്‍ ജോ​സ​ഫ് എ​ന്നി​വ​രെ മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​പി​ന്‍​ദാ​സ് സം​വി​ധാ​നം ചെ​യ്ത ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ​പ​തി​പ്പ് ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

ഇതിനു പി​ന്നാ​ലെ നി​ര്‍​മാ​താ​വാ​യ പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ഡ​യ​റ​ക്ട​ര്‍ സു​പ്രി​യ മേ​നോ​ന്‍ കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ല്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത് തി​രു​വ​ന്ത​പു​രം ഏ​രീ​സ്‌​പ്ലെ​ക്‌​സി​ല്‍ നി​ന്നാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ധ​നു​ഷ് നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം രാ​യ​ന്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ തീ​യ​റ്റ​റി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...