Saturday, April 12, 2025 3:35 pm

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; ആകെ 1052468 വോട്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ ആകെ 1052468 വോട്ടര്‍മാരുണ്ട്. 498291 പുരുഷന്മാരും 554171 സ്ത്രീകളും ആറ് തേര്‍ഡ് ജെന്റര്‍ വോട്ടര്‍മാരുമുണ്ട്. 13369 പേര്‍ പുതുതായി പേര്‌ ചേര്‍ത്തിട്ടുണ്ട്. 2024 ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട, താമസം മാറിപ്പോയ 1877 വോട്ടര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ് സൈറ്റില്‍ ( www.ceo.kerala.gov.in/special-summary-revision ) അന്തിമ വോട്ടര്‍പട്ടിക പരിശോധിക്കാം. ലിങ്ക് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ് ( https://pathanamthitta.nic.in ).

വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ആറന്മുള മണ്ഡലത്തിലെ വോട്ടര്‍ പട്ടിക നല്‍കി നിര്‍വഹിച്ചു. അന്തിമ വോട്ടര്‍പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ വില്ലേജ് തലത്തില്‍ കൂടുന്ന ബിഎല്‍ഒ, ബിഎല്‍എമാരുടെ യോഗത്തില്‍ അറിയിക്കാമെന്ന് അറിയിച്ചു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇആര്‍ഒ ഓഫീസില്‍ നിന്ന് കൈപ്പറ്റാം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്. ഹനീഫ്, ആറന്മുള ഇ.ആര്‍.ഒ മിനി തോമസ്, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ...

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...

കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാതെ അടിച്ചിപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി

0
അടിച്ചിപ്പുഴ : ഗവ. ആയുർവേദ ഡിസ്പെൻസറി ഉണ്ടെങ്കിലും കിടത്തി...

കേരളോത്സവം : 546 പോയിന്റുമായി തൃശ്ശൂർ ജില്ല ജേതാക്കൾ

0
തൃശൂർ : ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി...