തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് എത്തും. ഫെബ്രുവരി പകുതിയോടെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന .
നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
RECENT NEWS
Advertisment