ഒടുവില്‍ ‘അഞ്ജലി ഹരിദാസ് ‘ എന്ന യുവാവ് അറസ്റ്റിലായി : അടൂർ പറക്കോട് സ്വദേശി ജിതിൻ ടി വർഗീസ് (30) നടത്തിയത് വമ്പന്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

അടൂർ : സ്ത്രീയെന്ന വ്യാജേന ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ പരസ്യം നൽകി നിരവധിപേരെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് അടൂർ പോലീസിന്റെ പിടിയിലായി. അടൂർ പറക്കോട് വയല ചാങ്ങവീട്ടിൽ പടിഞ്ഞാറ്റതിൽ തോമസ് വർഗീസിന്റെ മകൻ ജിതിൻ ടി വർഗീസ് (30) ആണ് അറസ്റ്റിലായത്.
‘അഞ്ജലി ഹരിദാസ് ‘ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ ‘മെയിൽ എസ്കോർട്ട് ‘ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകുകയും ഇതിൽ ആകൃഷ്ടരാകുന്ന ആൾക്കാരിൽ നിന്ന് രജിസ്ട്രേഷൻ ഫീസ്, ക്ലൈന്റ് ബോഡി ഇൻഷുറൻസ് ഫീസ് തുടങ്ങി പല പേരുകളിലായി പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി.

അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെ വളരെ വേഗം തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാൾ ഇത്തരത്തിൽ കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...