ഒടുവിൽ ധാരണയായി ; ആന്ധ്രാപ്രദേശിൽ ടി.ഡി.പി എൻ.ഡി.എയിൽ, ബി.ജെ.പി ആറ് ലോക്‌സഭാ സീറ്റിൽ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

അമരാവതി : ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന ആന്ധ്രയിലെ എൻ.ഡി.എയിൽ സീറ്റ് ധാരണയായി. ബി.ജെ.പി ആറ് ലോക്സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരിക്കുക. ടി.ഡി.പി 17 ലോക്‌സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും മത്സരിക്കും. നടനും നേതാവുമായ പവൻ കല്ല്യാൻ നേതൃത്വം നൽകുന്ന ജനസേന രണ്ട് ലോക്‌സഭാ സീറ്റിലും 21 നിയമസഭാ സീറ്റിലും മത്സരിക്കും. ആകെ 25 ലോക്‌സഭാ സീറ്റുകളും175 നിയമസഭാ സീറ്റുകളുമാണുള്ളത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിമഗി ശെഖാവത്ത് അടക്കമുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായും പവൻ കല്ല്യാണുമായും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്.

മാർച്ച് ഒമ്പതിനായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സീറ്റ് സംബന്ധിച്ച് ധാരണയായതോടെ മൂന്ന് പാർട്ടികളും ഒരുമിച്ച് മത്സരിക്കുന്ന തിരഞ്ഞെടുപ്പായും 2024 ലേത് മാറും. 2014 ൽ ടി.ഡി.പിയും ബി.ജെ.പിയും ഒരുമിച്ച് മത്സരിച്ചപ്പോൾ ജനസേന പുറത്ത് നിന്ന് പിന്തുണക്കുകയായിരുന്നു.എൻ.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018ലാണ് മുന്നണിവിട്ടത് വലിയ വാർത്തയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...