മക്കൾക്കൊപ്പം മാസായി നയൻസിന്‍റെ ഇൻസ്റ്റ​ഗ്രാം എൻട്രി ; വീഡിയോ വൈറൽ!

For full experience, Download our mobile application:
Get it on Google Play

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് എപ്പോഴും നയൻതാരയുടെയും മക്കളുടെയും വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. കാരണം നയൻതാരയ്ക്ക് ഇതുവരെയും സോഷ്യൽമീഡിയയിൽ അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ് വെച്ച് ഇരട്ടക്കുട്ടികളെ രണ്ട് കൈകളിലായി എടുത്ത് മാസായി നടന്ന് വരുന്ന റീൽ പങ്കുവെച്ചുകൊണ്ടാണ് നയൻ‌താര ഇൻസ്റ്റഗ്രാമിലേക്കുള്ള തന്‍റെ വരവ് ആരാധ​കരെ അറിയിച്ചത്. ജയിലറിലെ ഹുക്കും സോങിന്റെ അകമ്പടിയും റീലിനുണ്ടായിരുന്നു. ലേഡി സൂപ്പർസ്റ്റാർ സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നുവെന്നത് ആരാധകരെയും ആവേശത്തിലാക്കി.

കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. എന്നാൽ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങളൊന്നും നയൻതാരയോ വിഘ്നേഷ് ശിവനോ പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഉലകിന്‍റെയും ഉയിരിന്‍റെയും മുഖം മറക്കാതെയുള്ള വീഡിയോ നയൻസും വിഘ്നേഷ് ശിവനും പങ്കിട്ടിരിക്കുകയാണ്. റീൽ വീഡിയോയിൽ വെള്ള വസ്ത്രത്തിൽ അമ്മയും രണ്ട് മക്കളും ട്വിന്നിങാണ്. മൂന്ന് പേരും കൂളിങ് ​​ഗ്ലാസും ധരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...