തിരുവനന്തപുരം : ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത്.
രാജ്യത്ത് ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും പെട്രോള്‍ ഡീസല്‍ എന്നിവയുടെ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് വെള്ളിയാഴ്ച ലക്നൗവില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ യോഗം ചര്‍ച്ച ചെയ്‌തേക്കും. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്.