തിരുവനന്തപുരം : ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുകയെന്ന് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നികുതി കുറയ്ക്കാനാകില്ലെന്നാണ് കേരളം പറയുന്നത്. ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കാൻ ധനമന്ത്രി കെ.എൻ ബോലഗോപാൽ മാധ്യമങ്ങളെ കാണും.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചു സാഹചര്യത്തിൽ കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതിനു പിന്നാലെ വാറ്റ് കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസമും ത്രിപുരയും കർണാടകയും ഗോവയും ഗുജറാത്തും മണിപ്പൂരും ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു.