മുംബൈ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുംബൈ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക നല്‍കുക. ഇന്ന് രാവിലെ 7 മണിയോടെ മുംബൈ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 20നില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. 18-ാമത്തെ നിലയില്‍ അഗ്നിബാധ ഉണ്ടാകുകയും മറ്റ് നിലകളിലേക്ക് വ്യാപിക്കുകയുമായിരുന്നു. 13 അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാദൗത്യം നടത്തിയത്. പരിക്കേറ്റവരെ ഭാട്ടിയ, നായര്‍, കസ്തൂര്‍ബ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി : വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

0
തിരുവനന്തപുരം : മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയില്‍...

നീലേശ്വരം ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത : നടപടി സ്വീകരിക്കാൻ നിർദേശം

0
നീലേശ്വരം : ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ...

വഴിമാറാൻ ഹോണടിച്ചു ; വിതുരയിൽ സ്കൂട്ടർ യാത്രക്കാരനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് തല്ലി

0
വിതുര: തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ...

മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് ; കോടികളുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു

0
ലഖ്നൗ: അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ്...