Sunday, July 6, 2025 9:29 am

ശമ്പളം കൊടുക്കാന്‍ പണമില്ല : ധൂര്‍ത്തിന് ഒരു കുറവും ഇല്ല ; ലോക കേരള സഭയ്ക്ക് ഒന്നരക്കോടി അനുവദിച്ച് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കേരളം. ഓണത്തിന് ശമ്പള അഡ്വാന്‍സ് പോലും നല്‍കേണ്ടതിലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനിടെ ലോക കേരള സഭയ്ക്കായി ഇത്തവണ ഒരു കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ ഓള്‍ കേരള കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.

രണ്ട് തവണ സംഘടിപ്പിച്ച ലോക കേരളസഭയില്‍ ‍ധൂര്‍ത്താക്ഷേപം നിലനില്‍ക്കെയാണ് കോവിഡ‍് സാഹചര്യത്തിലും മൂന്നാം ലോക കേരളസഭ നടത്തിപ്പിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കലാകാരന്മാരെ എത്തിച്ചുള്ള സാംസ്കാരികോത്സവത്തിന് 50 ലക്ഷം രൂപയുടേതാണ് ഭരണാനുമതി. നോര്‍ക്ക റൂട്ട്സ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിഗണിച്ചാണ് പ്രവാസികാര്യവകുപ്പ് ഉത്തരവിറക്കിയത്. ആഗോള സാംസ്കാരികോത്സവത്തിന്റെ നടത്തിപ്പിന് 25 ലക്ഷവും പരസ്യത്തിനും മറ്റ് പ്രചാരണങ്ങള്‍ക്കും 25 ലക്ഷവുമാണ് ചെലവ് കണക്കാക്കുന്നത്. ​

കോവിഡ്​ നിയന്ത്രണം മൂലം കൂട്ടായ്മകള്‍ക്ക് വിലക്ക് നിലവിലുള്ളപ്പോഴാണ് ഭരണാനുമതി. എന്നാല്‍ ഇത് പതിവ് നടപടിക്രമമാണെന്നാണ് നോര്‍ക്ക റൂട്ട്സ് പറയുന്നത്. ഭരണാനുമതി ലഭിച്ചാലും സര്‍ക്കാര്‍ നടപടിക്രമമനുസരിച്ച്‌ ധനവകുപ്പിന്റെ അനുമതി കൂടിയുണ്ടെങ്കിലേ നടപടിക്രമങ്ങളിലേക്ക് കടക്കാനാവൂ എന്നാണ് നോര്‍ക്ക റൂട്ട്സ് വിശദീകരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം....

നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്

0
പാലക്കാട്: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം. നാഷണല്‍ ഔട്ട്‌ബ്രേക്ക്...

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച 18 എ​ത്യോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ

0
മ​സ്ക​റ്റ് : ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച 18 എ​ത്യോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ....

എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ എ വി ജയനുമായി ചർച്ച നടത്തി...

0
വയനാട് : വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ...