തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് വാഹന പരിശോധനയിലൂടെ വരുമാനം കണ്ടെത്തണമെന്ന നിര്‍ദേശം ധനവകുപ്പ് ആഭ്യന്തര വകുപ്പിന് മുമ്പാകെ വെച്ചിരിക്കുന്നത്. വാഹന പരിശോധന ഇരട്ടിയാക്കണമെന്നാണ് ധന വകുപ്പിന്റെ ശുപാര്‍ശ.
ധന വകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കും.
രാത്രി കാല പരിശോധനയും കൂടുതല്‍ വ്യാപകമാക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടത്തുന്നതിനുള്ള പരിശോധന കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതും ഉടന്‍ പുനാരാരംഭിക്കും. ഇരു ചക്രവാഹനത്തില്‍ പിന്‍യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന നിയമവും കര്‍ശനമാക്കും. പോലീസ് ഉന്നതതല യോഗത്തിലും വാഹനപരിശോധനകള്‍ ശക്തമാക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു.
സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കിയാല്‍ വരുമാനത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ധന വകുപ്പിന്റെ കണക്കുക്കൂട്ടല്‍. നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധനവകുപ്പിന്റെ ശുപാര്‍ശ. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള പണം പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി വഴിയും മറ്റും കടമെടുത്തുമായിരുന്നു ഇതുവരെ മുന്നോട്ട് പോയതെങ്കില്‍ ഇനി അതും എളുപ്പമാകില്ലാന്നാണ് വിലയിരുത്തല്‍. കടമെടുക്കുന്നതിനുള്ള പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.