കെഎസ്‌ആര്‍ടിസിക്ക് 145.17 കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ധനവകുപ്പ് കെഎസ്‌ആര്‍ടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ചു. ഇപ്പോള്‍ 145.17 കോടി രൂപയാണ് അനുവദിച്ചത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ തിരികെ നല്‍കേണ്ട തുകയാണ് ഇപ്പോള്‍ നല്‍കിയത്.30 കോടി രൂപ ശമ്പളം നല്‍കാന്‍ നേരത്തെ ധനവകുപ്പ് അനുവദിച്ചിരുന്നു. കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റിന്‍റെ ആവശ്യം 35 കോടി രൂപ കൂടി വേണമെന്നാണ്. അതിനിടെ പ്രതിപക്ഷ സംഘടനയായ റ്റിഡിഎഫിന്‍റെ തീരുമാനം സമരം ശമ്പളം വൈകുന്നതിനെതിരെ സമരം ശക്തമാക്കാനാണ്. അനിശ്ചിതകാല രാപ്പകല്‍ സമരം നാളെ മുതല്‍ റിലേ നിരാഹര സമരമായി മാറും.

കെഎസ്‌ആ‍ര്‍ടിസി അധിക സര്‍വീസ്  ഇന്ന് മുതല്‍ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും നടത്തുകയാണ്. ആ‌ള്‍ത്തിരക്ക് അനുസരിച്ച്‌ 20 ശതമാനം വരെ അധിക സര്‍വ്വീസുകള്‍ നിലവിലെ ഷെഡ്യൂളുകള്‍ക്കൊപ്പം നടത്താനാണ് തീരുമാനം. ഡിപ്പോകളില്‍ നിന്ന് അധിക ഷെ‍ഡ്യൂളുകള്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന അനുസരിച്ച്‌ നല്‍കും. ദേശീയപാതകളിലും എംസി റോഡിലുമാണ് ആദ്യ ഘട്ടത്തില്‍ അധിക സര്‍വീസ് നടത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...