Thursday, July 3, 2025 10:27 pm

സാമ്പത്തിക തര്‍ക്കം; പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വയനാട് സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വയനാട്; സാമ്പത്തിക തര്‍ക്കത്തെ തുടർന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് വയനാട് സ്വദേശികള്‍ കോഴിക്കോട് അറസ്റ്റില്‍. വൈത്തിരിയില്‍ വച്ച് എലത്തൂര്‍ സി.ഐ സായൂജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വിദേശത്തെ സാമ്പത്തിക തര്‍ക്കമാണ് പയ്യോളി സ്വദേശി ഷൗക്കത്തിനെ തട്ടികൊണ്ടു പോകാന്‍ കാരണം. തലക്കുളത്തൂരിലെ ബന്ധുവീടിന് സമീപത്തുവെച്ചാണ് ഷൗക്കത്തിനെ കാറിലെത്തിയ സംഘം ഇന്നലെ രാത്രി 10 മണിയ്ക്ക് തട്ടികൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെയാണ് എലത്തൂര്‍ പോലിസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈത്തിരിയില്‍ വച്ച് സലീം, ജംഷീര്‍, അജ്മല്‍, അന്‍സിക്, നൗഫല്‍ എന്നിവരെ പിടികൂടിയത്. വിദേശത്തുണ്ടായ സാമ്പത്തിക തര്‍ക്കവും മറ്റൊരു കേസിലെ പരാതി പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു തട്ടികൊണ്ടുപോയത്. പ്രതികള്‍ ഷൗക്കത്തിനെ മര്‍ദിക്കുകയും ചെയ്തു. ഷൗക്കത്തിനൊപ്പം വിദേശത്ത് ജോലി ചെയ്യുന്ന ഒരാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...