കാട്ടാനയുടെ കുത്തേറ്റു മരിച്ച ഫോറസ്റ്റ് വാച്ചർ ബിജുവിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഡിവിഷനിലെ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കടുമീൻചിറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർ ബിജു.എ.എസ്സിന്റെ  കുടുംബത്തിന് താത്കാലിക ധനസഹായമായി 15 ലക്ഷം രൂപ കൈമാറി.

കൊറോണ വൈറസ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ ഒഴിവാക്കി വടശ്ശേരിക്കര ഫോറസ്റ്റ് ഇ.ബിയിലേയ്ക്ക് കുടുംബാഗങ്ങളെ വിളിച്ച് വരുത്തിയാണ് വനം മന്ത്രി അഡ്വ. കെ രാജു ധനസഹായം കൈമാറിയത്. നഷ്ടപരിഹാരമായ 10 ലക്ഷം രൂപയുടേയും വനവികാസ ഏജൻസിയുടെ 5 ലക്ഷം രൂപയുമാണ് കൈമാറിയത്. ബിജുവിന്റെ ഭാര്യാപിതാവ്, അമ്മ രാധാമണി, ഭാര്യ അനില, മക്കളായ ബിജില, അലംക്യത എന്നിവരാണ് ധനസഹായം സ്വീകരിക്കാൻ ഐ.ബി.യിൽ എത്തിയത്. 15 ലക്ഷത്തിന് പുറമേ മറ്റൊരു 18 ലക്ഷം രൂപ കൂടി കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് വനം മന്ത്രി അറിയിച്ചു. ജനവാസമേഖലയിലേയ്ക്ക് ഇറങ്ങിയ കാട്ടാനയെ തിരിച്ച് കാട്ടിലേക്ക് മടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആനയുടെ കുത്തേറ്റ് ബിജു മരണപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....