ദീർഘദൂര യാത്രകൾക്ക് കുറഞ്ഞ ചെലവും മികച്ച സൗകര്യങ്ങളും പരിഗണിച്ച് നമ്മൾ ഇന്ത്യൻ റെയില്‍വേയെ ആണ് ആശ്രയിക്കുന്നത്. ട്രെയിൻ യാത്ര പോകുമ്പോൾ ഏറ്റവും ആദ്യം അന്വേഷിക്കുന്നത് ട്രെയിൻ സമയം ആണ്. ട്രെയിൻ ഇപ്പോൾ എവിടെ എത്തിയെന്നും നിങ്ങൾ കയറുന്ന സ്റ്റേഷനിൽ എപ്പോൾ എത്തുമെന്നും അനുസരിച്ച് വേണം വീട്ടിൽ നിന്നിറങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ സമയം കണക്കാക്കാൻ. ഇക്കാര്യത്തിൽ ഏറ്റവും കൃത്യമായ സമയം അറിഞ്ഞാൽ മാത്രമേ ട്രെയിൻ കിട്ടുമെന്ന് ഉറപ്പിക്കാനാവൂ.
ലൈവ് ട്രെയിൻ റണ്ണിംഗ് സ്റ്റാറ്റസ് അറിയുവാൻ പലവഴികളിലും നമുക്കുണ്ട്. വിവിധ ആപ്പുകൾ മുതൽ റെയിൽവേ അറിയിപ്പുകളും ട്രെയിനിന്‍റെ റിയൽ ടൈം ഇൻഫർമേഷൻ നല്കുന്ന വെബ്സൈറ്റുകളും ഇത്തരത്തിൽ ഉപകാരപ്പെടുത്താൻ പറ്റുന്നവയാണ്. എന്നാൽ ഏറ്റവും കൃത്യവും വിശ്വസസ്തവുമായ വിവരങ്ങൾ വേണമെങ്കിൽ അതിനായി ആശ്രയിക്കേണ്ടത് ഇന്ത്യൻ റെയിൽവേയുടെ എൻടിഇഎസ് സേവനമാണ്.
നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്ന സേവനം വഴി നിങ്ങളുടെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും. റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പങ്കുവെയ്ക്കുന്ന ഈ സേവനത്തിൽ ട്രെയിനുകളുടെ സമയക്രമം, തത്സമയ റണ്ണിങ് സ്റ്റാറ്റസ് എന്നിവ കൃത്യമായി അറിയാം. റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന നിരവധി സ്വകാര്യ ആപ്പുകൾ ലഭ്യമാണെങ്കിലും എൻടിഇഎസ് ഏറ്റവും കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒന്നാണ്.
ട്രെയിനുകളുടെ എൻജിന് മുകളിൽ എന്‍ജിനു മുകളിലുള്ള ആര്‍ടിഐഎസ് (റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംവിധാനം ആണ് എൻടിഇഎസ് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ചാണ് എൻടിഇഎസ് ട്രെയിനുകളുടെ സമയവും ലൈവ് ലൊക്കേഷനും അപ്ഡേറ്റ് ചെയ്യുന്നത്. മറ്റ് ആപ്പുകൾ ജിപിഎസിനെ ആശ്രയിക്കുമ്പോൾ അത് ആപ്പിലെത്തുമ്പോൾ വൈകുകയും ചെയ്യും.
ഇന്ത്യൻ റെയിൽവേ NTES സേവനങ്ങൾ
മൂന്നു തരത്തിൽ യാത്രക്കാർക്ക് റെയിൽവേയുടെ എൻടിഇഎസ് സേവനങ്ങൾ ഉപയോഗപ്പെടുത്താം.എൻടിഇഎസ് വെബ്സൈറ്റ്, NTES മൊബൈൽ ആപ്പ്, എൻടിഇഎസ് ഹെൽപ്ലൈൻ നമ്പർ എന്നിവയാണിത്. അതായത് നിങ്ങൾക് സ്മാർട് ഫോൺ ഇല്ലെങ്കിൽപോലും ഹെൽപ്ലൈൻ നമ്പറില്‍ വിളിച്ച് ട്രെയിനിന്റെ ലൈവ് ലൊക്കേഷനും സ്റ്റാറ്റസും അറിയാം.
NTES മൊബൈൽ ആപ്പ് വഴി ട്രെയിൻ സ്റ്റാറ്റസ് അറിയാൻ
NTES മൊബൈൽ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ വളരെ എളുപ്പത്തില്‍ ട്രെയിൻ സ്റ്റാറ്റസ് കണ്ടെത്താം. ആപ്പിൽ സ്പോട് യുവർ ട്രെയിൻ തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങളുടെ ട്രെയിൻ നമ്പർ, ട്രെയിനിവ്‍റെ പേര് എന്നിവയിലേതെങ്കിലുമൊന്ന് നല്കിയാൽ ട്രെയിനിന്റെ റണ്ണിംഗ് സ്റ്റാറ്റസ് ഫോണിൽ കാണാം. ഇത് കൂടാതെ നിങ്ങളുടെ ബോർഡിങ് സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന സമയവും അറിയാം.
NTES ഹെൽപ്‍ലൈൻ നമ്പർ വഴി ട്രെയിൻ സമയം ലൈവ് അറിയാൻ
നിങ്ങളുടെ ഫോണിൽ സാധാരണ പോലെ 139 എന്ന നമ്പർ ഡയൽ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് നിങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് 3 അമർത്തിയ ശേഷ അവപ്ഡ ആവശ്യപ്പെടുന്നതു പോലെ നിങ്ങളുടെ ട്രെയിനിന്റെ 5 അക്ക നമ്പർ അടിക്കണം. അപ്പോൾ ട്രെയിനിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. സ്മാർട് ഫോണുകൾ അല്ലാത്ത സാധാരണ ഫോണുകളിൽ പോലും ഈ സൗകര്യം ലഭിക്കും.
NTES വെബ്സൈറ്റ് വഴി ട്രെയിൻ സ്റ്റാറ്റസ് അറിയാൻ
https://enquiry.indianrail.gov.in/ntes/ എന്ന ലിങ്ക് അഡ്രസ് തുറന്നാൽ ട്രെയിനിന്‍റെ നമ്പർ അല്ലെങ്കിൽ പേര് നല്കുവാനുള്ള ഓപ്ഷൻ കാണാം. വിവരങ്ങൾ നല്കിയ ശേഷം സേർച്ച് ക്ലിക്ക് ചെയ്താൽ തുറന്നുവരുന്ന പേജിൽ ക്യാപ്ച കോഡ് നൽകി കഴിയുമ്പോൾ നിങ്ങളുടെ ട്രെയിനിന്റെ തത്സമയ നില അറിയാൻ സാധിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033