കണ്ണൂര്‍ : തേറളായി മുനമ്പത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പുനരാരംഭിച്ച തെരച്ചിലിനെ തുടര്‍ന്നാണ് അപകടസ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥിയെ ഒഴിക്കില്‍പ്പെട്ട് കാണാതായത്. ഞായറാഴ്‌ച്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു സംഭവം.
തേറളായി ദ്വീപിലെ ഹാഷിമിന്റെ മകന്‍ അന്‍സബാ (16 )ണ് ഒഴുക്കില്‍പ്പെട്ടത്. കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ പുഴയുടെ മധ്യത്തില്‍ വച്ച് ഒഴുക്കില്‍ പെടുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തിരച്ചില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു’ തിങ്കളാഴ്‌ച്ച രാവിലെ വീണ്ടും തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.