കൊല്‍ക്കത്ത: ബി.ജെ.പി ഓഫീസിന്റെ സമീപത്തുനിന്നും 50 ലേറെ ബോംബുകള്‍ കണ്ടെത്തി. പഴങ്ങള്‍ സൂക്ഷിക്കുന്ന ചാക്കില്‍ നിറച്ച നിലയില്‍ ശനിയാഴ്ച രാത്രിയാണ് ബോംബുകള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന ഖിദ്ദര്‍പൊരയിലെ ബി.ജെ.പി ഓഫീസിന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. സൈനിക ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബിര്‍ഭും ജില്ലയിലെ ഖാതിപുര്‍ ഗ്രാമത്തില്‍ ബോംബ് സ്ഥാപിച്ച പെട്ടി അബദ്ധത്തില്‍ എടുത്ത 11കാരന്‍ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു.
കൊല്‍ക്കത്ത ബി.ജെ.പി ഓഫീസിന്റെ സമീപത്തുനിന്നും 50 ലേറെ ബോംബുകള്‍ കണ്ടെത്തി
RECENT NEWS
Advertisment