കൊല്‍ക്കത്ത ബി.ജെ.പി ഓഫീസിന്റെ സമീപത്തുനിന്നും 50 ലേറെ ബോംബുകള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബി.ജെ.പി ഓഫീസിന്റെ സമീപത്തുനിന്നും 50 ലേറെ ബോംബുകള്‍ കണ്ടെത്തി. പഴങ്ങള്‍ സൂക്ഷിക്കുന്ന ചാക്കില്‍ നിറച്ച നിലയില്‍ ശനിയാഴ്ച രാത്രിയാണ് ബോംബുകള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്ന ഖിദ്ദര്‍പൊരയിലെ ബി.ജെ.പി ഓഫീസിന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. സൈനിക ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബിര്‍ഭും ജില്ലയിലെ ഖാതിപുര്‍ ഗ്രാമത്തില്‍ ബോംബ് സ്ഥാപിച്ച പെട്ടി അബദ്ധത്തില്‍ എടുത്ത 11കാരന്‍ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...