കൊച്ചി : ആലുവയില്‍ നിന്ന് കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടെത്തി. ബസ് മോഷ്ടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. എറണാകുളം നോര്‍ത്ത് പോലീസാണ് കലൂര്‍ ഭാഗത്തുനിന്നും ബസ് പിടികൂടിയത്. മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് മറ്റ് വാഹനങ്ങളില്‍ ഇടിച്ചു. കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മോഷണം പോയത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സെക്യുരിറ്റി വേഷത്തിലെത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്. അമിതവേഗത്തില്‍ ബസ് പോകുന്നത് കണ്ട് ഡിപ്പോയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ആലുവയില്‍ നിന്ന് എറണാകുളം നോര്‍ത്ത് ഭാഗത്തേയ്ക്കാണ് ബസ് വന്നത്. വന്ന വഴിയില്‍ നാല് കാറുകളടക്കം നിരവധി വാഹനങ്ങളില്‍ ബസ് തട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മോഷണം നടത്തിയ ആള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
ആലുവയില്‍ നിന്ന് കാണാതായ കെഎസ്‌ആര്‍ടിസി ബസ് കണ്ടെത്തി ; ബസ് മോഷ്ടിച്ചയാളെയും കസ്റ്റഡിയിലെടുത്തു
RECENT NEWS
Advertisment