വനിതാ നേതാവിന്റെ പരാതി ; യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ കേസെടുത്ത് അസാം പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: യൂത്ത് കോണ്‍ഗ്രസ് അസം സംസ്ഥാന മുന്‍ പ്രസിഡന്റ് അങ്കിത ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വിക്കെതിരെ അസം പോലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 509, 294, 341, 352, 354, 354 എ (iv), 506, ഐടി ആക്ട് സെക്ഷന്‍ 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 25 ന് ഛത്തീസ്ഗഡില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ശ്രീനിവാസ് തന്നെ ലിംഗപരമായി അവഹേളിക്കുകയും മേല്‍ക്കോയ്മ കാണിക്കുകയും ചെയ്തതായി അങ്കിത നല്‍കിയ പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 19 ബുധനാഴ്ചയാണ് ദിസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ശ്രീനിവാസിനെതിരെ അങ്കിത പരാതി നല്‍കിയത്. മജിസ്ട്രേറ്റിന് മുന്നിലും അങ്കിത മൊഴി നല്‍കിയിരുന്നു. ശ്രീനിവാസിനെതിരെ പരാതിപ്പെട്ട അങ്കിതയെ ശനിയാഴ്ച കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി യൂത്ത് കോണ്‍ഗ്രസ് അസം സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായിരുന്നു അങ്കിത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘സത്യപ്രതിജ്ഞ ചെയ്യാം’ ; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം ലഭിച്ചു

0
തിരുവനന്തപുരം : വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ...

കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു : ആളപായമില്ല ; ഒഴിവായത് വൻ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം...

അയോധ്യ സംഭാവനക്കൊള്ള : തിരിമറിയ്ക്കായി വ്യാജരസീതുകളും അച്ചടിച്ചു

0
അയോധ്യ : ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടു സംഭാവന സ്വീകരിക്കാൻ വ്യാജ രസീതുകൾ...

പോലീസ് വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം ; ഫയലുകൾ സുരക്ഷിതം

0
തിരുവനന്തപുരം : സംസ്ഥാന പൊലീസിൻ്റെ ഓൺലൈൻ ഫയൽ നീക്കത്തിനായുള്ള 'അയാപ്സ്' സോഫ്റ്റ്‌വെയറിന്...