പത്തനംതിട്ട : കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടു ത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ പേര്‍ പുക ശ്വസിച്ച് മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്. കുവൈറ്റില്‍ മലയാളികള്‍ ഏറ്റവും അധികം തിങ്ങി പാര്‍ക്കുന്ന അബ്ബാസിയായിലുള്ള അപ്പാര്‍ട്‌മെന്റിന്റെ രണ്ടാം നിലയില്‍ കുടുംബം താമസിച്ച മുറിയിലാണ് തീപിടുത്തം ഉണ്ടായത്.ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണു തീപിടുത്തം എന്നാണ് നിഗമനം.
നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്. താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകള്‍ക്കകമാണ് ദാരുണ സംഭവം. എ സി യില്‍ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികല്‍ കണ്ടിരുന്നു. അഗ്നി രക്ഷ സേന ഉടന്‍ സ്ഥലത്തു ഏതിലെങ്കിലും കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ തോതില്‍ മാത്രം തീ പിടിച്ചതിനാലും അഗ്‌നിരക്ഷാസേന ഉടന്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലും തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നുള്ള അത്യാഹിതങ്ങള്‍ ഒഴിവായി. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ച മാത്യു ബാങ്കിംഗ് മേഖലയിലും ലിനി നഴ്‌സായും ജോലി നോക്കി വരികയായിരുന്നു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ബില്‍ഡിംഗിലാണ് കുടുംബം താമസിച്ചിരുന്നത്.