ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും നിയമസഭയിൽ അടിയന്തപ്രമേയത്തിന് അനുമതി തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും നിയമസഭയിൽ. അടിയന്തപ്രമേയത്തിന് അനുമതി നേടി ടി ജെ വിനോദ് എംഎൽഎ നോട്ടീസ് നൽകി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മറുപടി നൽകിയ ആരോഗ്യ വകുപ്പ് മന്ത്രി തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നുവെന്നും വ്യക്തമാക്കി.

നോട്ടീസിൽ മറുപടി നൽകിയ ആരോഗ്യമന്ത്രി വീണാ ജോർജ്, തീപ്പിടിത്തം ഉണ്ടായ ഉടൻ ഇടപെട്ടുവെന്നും നിവലിൽ തീയണച്ചുവെന്നും സഭയെ അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി. നിലവിൽ കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം 3 മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ആദ്യം ബ്രഹ്മപുരത്തെത്തിയത് ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ്. ഫീൽഡ് തല സർവയലൻസ് അന്നു തന്നെ തുടങ്ങി. ആരോഗ്യവകുപ്പിൻ്റെ പ്രവർത്തന രൂപരേഖ നാലാം തിയതി തന്നെ തയാറാക്കി. അഞ്ചാം തീയതി മന്ത്രിമാർ നേരിട്ട് എത്തി. 8 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. പത്താം തിയതിയും പതിനൊന്നാം തിയ്യതിയും കൊച്ചിയിൽ യോഗം ചേർന്നുവെന്നും മന്ത്രി വ്യക്തമാക്കി.

851 പേരാണ് ഇതുവരെ കൊച്ചിയിൽ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീൽഡ് സർവേ നാളെ മുതൽ ആരംഭിക്കും. 200 ആശാ പ്രവർത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈൽ ക്ലിനിക്കുകൾ ഇന്നുമുതൽ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങൾക്ക് ഒപ്പം നിന്നുള്ള പ്രവർത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...