കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിൽ തീപിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാമെന്ന നിലപാടിൽ ഫയർഫോഴ്സ്. ഫയർമാന്റെ മരണത്തിൽ അടക്കം ഫയർഫോഴ്സിന്റെ അന്വേഷണം തുടരുകയാണ്. ഫോറൻസിക് റിപ്പോർട്ടും ഫയർഫോഴ്സ് പരിശോധിക്കും. ഫയർമാന്റെ അസ്വാഭാവിക മരണത്തിലും തീ പിടുത്തത്തിലും പോലീസ് അന്വേഷണവും തുടരുകയാണ്. അതേ സമയം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിലും, മരുന്ന് സംഭരണ കേന്ദ്രങ്ങളിലും ഫയർഫോഴ്സ് ആരംഭിച്ച പരിശോധന ഇന്നും തുടരും.
കിൻഫ്രയിലെ തീപിടുത്തത്തിൽ അഗ്നിരക്ഷാ സേനാംഗത്തിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഉൾപ്പടെ വിശദമായ അന്വേഷണമാണ് ഫയർഫോഴ്സ് നടത്തുന്നത്. കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയടക്കം ചൂണ്ടിക്കാട്ടിയായിരിക്കും ഫയർഫോഴ്‌സിന്റെ റിപ്പോർട്ട് നൽകുക. അഗ്നിരക്ഷാ സേനാംഗം ജെ. എസ് രഞ്ജിത്തിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനും, തീപിടുത്തത്തിലുമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































