രാജസ്ഥാനിൽ എച്ച്ആർആർഎൽ റിഫൈനറിയിൽ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : രാജസ്ഥാനിൽ എച്ച്ആർആർഎൽ റിഫൈനറിയിൽ തീപിടിത്തം. നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന് സമീപമാണ് അപകടമുണ്ടായത്. പിന്നാലെ ഉദ്ഘാടനം മാറ്റിവെച്ചുവെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപകടം നടന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തന്റെ രാജസ്ഥാൻ യാത്രയും റദ്ദാക്കിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ റിഫൈനറിയിൽ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായത് വലിയ സുരക്ഷാ വീഴ്ചയായാണ് നോക്കിക്കാണുന്നത്. അപകടത്തിന് പിന്നാലെ കറുത്ത പുക ഉയർന്നിരുന്നു.

അതേസമയം, നിലവിൽ തീ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരുക്കുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം പറഞ്ഞു. സംഭവത്തിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയവും രാജസ്ഥാൻ സർക്കാരും സംയുക്തമായാണ് റിഫൈനറി സ്ഥാപിച്ചത്. ഇന്ധന ഉൽപ്പാദനത്തിനു പുറമേ, റിഫൈനറിയിൽ നിന്ന് ഗണ്യമായ അളവിൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...