കോഴിക്കോട് : കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കോർപ്പറേഷൻ. അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും പരാതി നൽകി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രിയോടെ തീ പൂർണമായും അണച്ചു. കോർപ്പറേഷന് കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീയണച്ചെങ്കിലും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് ചൂട് പിടിക്കുകയാണ്. തീപിടുത്തത്തിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചുവെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആരോപിച്ചു. മേയർ രാജിവെക്കണം എന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക് എന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണം പൂർത്തിയായി. ഷോർട്ട് സർക്യൂട്ടിലൂടെ അല്ല തീപിടിച്ചത് എന്നാണ് വിലയിരുത്തൽ. നാളെ ശാസ്ത്രീയ പരിശോധനകൾ ആരംഭിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.