ലാഹോർ : പാകിസ്ഥാനിലെ ലാഹോറിൽ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം. പാകിസ്ഥാന്‍ ആര്‍മിയുടെ വിമാനത്തില്‍ തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഫയര്‍ എഞ്ചിന്‍ എത്തി തീയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേ അടച്ചിട്ടു. വിമാനത്താവളത്തിലെ തീപിടുത്തത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. വിമാനത്താവളത്തിലാകെ പുക പടര്‍ന്നതായും ബാഗുകളേന്തി വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പുകയില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖംമൂടാന്‍ ശ്രമിക്കുന്നതായും വിഡിയോയില്‍ കാണാം.
ലാന്‍ഡിംഗിനിടെ പാകിസ്ഥാന്‍ ആര്‍മി വിമാനത്തിന്റെ ടയറിന് തീപിടിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായല്ല അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 9ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വിമാനത്താവളത്തില്‍ വലിയ തീപിടുത്തമുണ്ടായിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ കുറവും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.