Sunday, May 5, 2024 7:46 am

തൃശൂരില്‍ മരമില്ലില്‍ തീപിടുത്തം; ഒരുകോടി രൂപയുടെ നാശനഷ്ടമുണ്ടായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുന്നംകുളം മരത്തങ്ങോട് മരമില്ലില്‍ വന്‍ തീപിടുത്തം. ചൊവ്വന്നൂര്‍ സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള സൂര്യ വുഡ് ഇന്റസ്ട്രീസ് ആന്റ് ഫര്‍ണ്ണീച്ചര്‍ വര്‍ക്ക്‌സ് എന്ന പേരിലുള്ള മരമില്ലിലാണ് തീപിടുത്തം ഉണ്ടായത്. തേക്ക്, ഈട്ടി മരങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. മരത്തംകോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് മരമില്ല് പ്രവര്‍ത്തിച്ചിരുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂര്‍, തൃശൂര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. കുന്നംകുളം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് ; അന്വേഷണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു, കുറ്റപത്രം നൽകാനാകാതെ...

0
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും...

24 ലക്ഷം വിദ്യാര്‍ഥികള്‍ ; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന് ; മാര്‍ഗനിര്‍ദേശങ്ങള്‍

0
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30...

മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

0
തിരുവനന്തപുരം: നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു...

സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം ; ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തും

0
കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ്...