ശാസ്താംകോട്ട : സിനിമാപറമ്പ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന വയോധികനെ അഗ്നിശമനസേന ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി അയച്ചു. മുതുപിലാ കാട് സ്വദേശിയായ ആനന്ദൻ (65) ആണ് മിനി ലോറിയിടിച്ച് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ വലതുകാലിനും ഇടതു കൈയ്യു ചതഞ്ഞ് ഒടിഞ്ഞു തൂങ്ങി രക്തം വാർന്ന് ഒഴുകുന്ന നിലയിലായതിനാൽ നാട്ടുകാർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
ഈ സമയം കടമ്പനാട് ‘കെ എസ് ഇ.ബി ഓഫീസ് കോമ്പൗണ്ടിലുണ്ടായ തീ കെടുത്താൻ ശാസ്താകോട്ട ഫയർ സ്റ്റേഷൻ ഓഫിസർ സാബു ലാലിൻ്റെ നേതൃത്വത്തിൽ പോയ അഗ്നിശമന സേനയിലെ ഫയർ & റെസ്ക്യൂ ഓഫീസർമാരായ മിഥിലേഷ്.എം.കുമാറും, രാജേഷ് കുമാറും സംഭവസ്ഥലത്തിറങ്ങി അപകടത്തിൽപ്പെട്ടയാളെ താങ്ങി ഇരുത്തിയ ശേഷം ആംബുലൻസ് വിളിച്ച് വരുത്തി സ്പ്പെൻ ബോർഡ് സ്ട്രെച്ചറിൻ്റെ സഹായത്താൽ വാഹനത്തിൻ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ബന്ധുക്കള വിവരം ധരിപ്പിച്ചു. ഗ്രേഡ് ASTO ജോസിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്കൂ ഓഫിസർമാരായ രതീഷ് റ്റി.എസ്സ്, രതിഷ് ആർ, ഹരിലാൽ, പ്രദീപ് .ജി, പ്രദീപ് വി എന്നിവർ അഗ്നിശമനസേനയുടെ സംഘത്തിലുണ്ടായിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.