തിരുവനന്തപുരം : തിരുവനന്തപുരം കരമനയിലെ ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്താണ് തീപിടുത്തത്തിന് കാരണമെന്ന് അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് നിലകളിലായുള്ള ഷോറൂമിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 9.30 ഓടെയാണ് കടയ്ക്ക് തീ പിടിച്ചത്. രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മുകളിലത്തെ നിലയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ചത്. പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഷോപ്പ് തുറക്കുന്നതിന് മുമ്പായിരുന്നു തീപടര്‍ന്നത് എന്നതിനാല്‍ ജീവനക്കാര്‍ അധിക പേരൊന്നും എത്തിയിരുന്നില്ല. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.