കോഴിക്കോട് : കുന്ദമംഗലത്ത് വര്‍ക്ക് ഷോപ്പില്‍ ഉണ്ടായ തീപിടുത്തത്തിൽ കാറുകള്‍ കത്തി നശിച്ചു. ഇവിടെ ഉണ്ടായിരുന്ന 13 കാറുകളില്‍ 11 ആഢംബര കാറുകളും കത്തി നശിച്ചു. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാട്‌കുന്ന് സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്. വെള്ളിമാട്‌കുന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കുന്ദമംഗലത്ത് വർക്ക്‌ഷോപ്പിൽ തീപിടുത്തം ; 11 ആഡംബര കാറുകൾ കത്തി നശിച്ചു
RECENT NEWS
Advertisment