കുമളി വഴി ആളുകള്‍ കേരളത്തിലേയ്ക്കു കടക്കുന്നു ; ആശങ്കയില്‍ കേരളം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുമളി അതിര്‍ത്തി വഴി ഇന്നലെ 477പേര്‍ കേരളത്തിലെത്തി. ഇതില്‍ ഇടുക്കി ജില്ലയിലേയ്ക്ക് എത്തിയ 178 പേരില്‍ 19 പേരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 244 പുരുഷന്‍മാരും 198 സ്ത്രീകളും 35 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട്- 275, മഹാരാഷ്ട്ര- 11, കര്‍ണ്ണാടക- 120, തെലുങ്കാന- 32, ആന്ധ്രപ്രദേശ്- 31, രാജസ്ഥാന്‍- 3 പഞ്ചാബ്- 1, ഹരിയാന-4, ഗുജറാത്ത്- 5 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം.

റെഡ് സോണുകളില്‍ നിന്നെത്തിയ 66 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 411 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ച്‌ വീടുകളിലേയ്ക്ക് അയച്ചു. അതേസമയം ഇടുക്കി കരുണാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 39 വയസുകാരനായ ബേക്കറി ഉടമക്ക് കൊറോണ സ്ഥിരീകരിച്ച സഹചര്യത്തില്‍ ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. രോഗബാധിതന്‍ താമസിക്കുന്നത് കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി മേഖലയിലാണെങ്കിലും ബേക്കറി നടത്തുന്നത് വണ്ടന്‍മേട് പഞ്ചായത്തിലെ പുറ്റടി ടൗണിലാണ്. അതിനാല്‍ രണ്ട് പഞ്ചായത്തുകളിലെയും സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ ബേക്കറിയിലെത്തിയവരെയാണ് കണ്ടെത്തുന്നത്. ബേക്കറിയില്‍ മുഖാവരണം ധരിക്കാതെ എത്തിവരെയും അഞ്ച് മിനിറ്റിലധികം ചെലവഴിച്ചവരെയുമാണ് കണ്ടെത്തിവരുന്നത്. കരുണാപുരം പഞ്ചായത്തില്‍ രോഗബാധിതനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴ് പേരുയും, ഈ ഏഴ് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 18 പേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ബേക്കറി ഉടമയുടെ ഭാര്യയും മക്കളും, മൂന്ന് അടുത്ത ബന്ധുക്കളും, ഒരു അയല്‍വാസിയുമാണ് ഉള്ളത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...