കുടിയേറ്റത്തൊഴിലാളികളുടെ ചലനം നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നത്‌ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സ്വന്തം നാടുകളിലേക്ക് കുടിയേറ്റത്തൊഴിലാളികള്‍ കാല്‍നടയായി പലായനം ചെയ്യുന്നത് കേന്ദ്രത്തിന് തടയാനാവില്ലെന്ന് സുപ്രീം കോടതി. രാജ്യത്തുടനീളമുള്ള കുടിയേറ്റത്തൊഴിലാളികളുടെ ചലനം നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നത്‌ കോടതികള്‍ക്ക്‌ അസാധ്യമാണ്‌. ഇക്കാര്യത്തില്‍ അതാത്‌ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.

നടന്ന്‌ നാട്ടിലേക്കു മടങ്ങുന്നവരെ കണ്ടെത്തി പാര്‍പ്പിടവും ഭക്ഷണവും നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്‌റ്റിസുമാരായ എല്‍.നാഗേശ്വര റാവു, എസ്‌. കെ. കൗള്‍, ബി. ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച്‌ തള്ളി. മധ്യപ്രദേശിലും യുപിയിലും അടുത്തിടെ അപകടങ്ങളില്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവങ്ങളും ഹര്‍ജിക്കാരനായ അഡ്വ. അലഖ്‌ അലോക്‌ ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തൊഴിലാളികളുടെ കാല്‍നടയാത്ര തടയാന്‍ മാര്‍ഗമുണ്ടോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു കോടതി ചോദിച്ചു. കുടിയേറ്റത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ഗതാഗത സൗകര്യം നല്‍കുന്നുണ്ടെന്നും എന്നാല്‍ കാല്‍നടയായി പോകാന്‍ തുടങ്ങിയാല്‍ ഒന്നും ചെയ്യാനാവില്ലെന്നും തുഷാര്‍ മേത്ത അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിക്ക്‌ ഒന്നും ചെയ്യാനാവില്ലെന്നും സംസ്ഥാനങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബെഞ്ച്‌ നിര്‍ദേശിച്ചത്‌. ഹര്‍ജി കേള്‍ക്കാന്‍ താത്‌പര്യമില്ലെന്നും കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...