ഫയര്‍ ഫോഴ്‌സ് സേവനങ്ങളില്‍ പങ്കാളിയായി വീണാ ജോര്‍ജ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ശീതളപാനീയങ്ങള്‍ നല്‍കി വീണാ ജോര്‍ജ് എംഎല്‍എ. പത്തനംതിട്ട അഗ്‌നിരക്ഷാ വകുപ്പ്, ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട യൂണിറ്റ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ജീവനക്കാര്‍ക്കായി ശീതള പാനീയങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ പങ്കാളിയാവുകയായിരുന്നു എംഎല്‍എ.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണം, മരുന്ന് വിതരണം എന്നിങ്ങനെ വിവിധ തരത്തില്‍ ഉള്ള സേവനങ്ങള്‍ക്കിടയിലും ദാഹജലം വിതരണം ചെയ്യുന്നത് മഹത്തായ സേവനം ആണെന്നും ഫയര്‍ ഫോഴ്‌സിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.
മാര്‍ച്ച് 27 മുതല്‍ ആരംഭിച്ച ശീതളപാനീയ വിതരണത്തില്‍ പല ദിവസങ്ങളിലായി മിക്‌സഡ് ഫ്രഷ് ജ്യൂസ്, ഫ്രഷ് മാംഗോ ജ്യൂസ്, സംഭാരം, ഫ്രഷ് ബനാനാ ലസി, തണ്ണിമത്തന്‍ ജ്യൂസ് എന്നിവ നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍, നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, കളക്‌ട്രേറ്റില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന റവന്യൂ ജീവനക്കാര്‍, കമ്മ്യൂണിറ്റി കിച്ചണിലെ തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ക്കാണ് ശീതള പാനീയം വിതരണം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...