ധീര ജവാന്മാര്‍ക്ക് സല്യൂട്ട് ; യുദ്ധ സ്മാരകത്തില്‍ ഓര്‍മ്മപ്പൂക്കളുമായി പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമും സിവില്‍ ഡിഫന്‍സും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബോംബെ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്ക്യു ടീമും സിവില്‍ ഡിഫന്‍സ് കോര്‍പ്സ് പത്തനംതിട്ടയും സംയുക്തമായി പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍ ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് വീരമൃത്യുവരിച്ച ധീര ദേശസ്നേഹികള്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് സേനാംഗങ്ങള്‍ സല്യൂട്ട് നല്‍കി.

പത്തനംതിട്ട ദുരന്ത നിവാരണ ഡെപ്യുട്ടി കളക്ടര്‍ ഗോപകുമാര്‍, പത്തനംതിട്ട അസിസ്റ്റന്റ്  സ്റ്റേഷന്‍  ഫയര്‍ ഓഫീസര്‍ അജിത് എന്നിവര്‍ യുദ്ധസ്മാരകത്തില്‍ ദീപം തെളിയിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ഹുസ്സൈന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങിന് സിവില്‍ ഡിഫന്‍സ് പത്തനംതിട്ട ഡിവിഷണല്‍ വാര്‍ഡന്‍ ഫിലിപ്പോസ് മത്തായി നേതൃത്വം നല്‍കി. പത്തനംതിട്ട, അടൂര്‍, കോന്നി നിലയങ്ങളില്‍ നിന്നും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...