മലപ്പുറം : അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. പെരിന്തല്‍മണ്ണയില്‍ ജോലിചെയ്യുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ ഫയര്‍ ഓഫീസിലെ 37 ജീവനക്കാരും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയത്. മലപ്പുറം ജില്ലയില്‍ ഇന്നലെ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.