Saturday, July 5, 2025 4:53 am

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അവശ്യസാധന വിതരണവും പോലീസുകാര്‍ക്ക് സംഭാരവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഭക്ഷണത്തിനു പ്രയാസം നേരിടാന്‍ സാധ്യതയുള്ള നിരാലമ്പരായ രോഗികള്‍ക്കും ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും അവശ്യസാധനങ്ങള്‍ എത്തിച്ച് പത്തനംതിട്ട ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സേവനം മാതൃകയാകുന്നു. ടൗണില്‍ വേനലിനെ വകവയ്ക്കാതെ സേവനത്തിലുള്ള മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പത്തനംതിട്ട ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് സ്‌റ്റേഷനും സിവില്‍ ഡിഫന്‍സ് വോളിണ്ടിയേഴ്‌സും ചേര്‍ന്ന് സംഭാരവും വിതരണം ചെയ്തു.
കോന്നി, പത്തനംതിട്ട, ഇലന്തൂര്‍ എന്നിവിടങ്ങളിലെ ഇരുപതോളം നിരാലമ്പരായ രോഗികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അരി, ഗോതമ്പുപൊടി, സവാള, കിഴങ്ങ്, മറ്റ് പലവ്യഞ്ജനങ്ങളും സോപ്പ്, ഡെറ്റോള്‍ തുടങ്ങിയ 25 ഇന അവശ്യ വസ്തുക്കളുമടങ്ങിയ കിറ്റാണ് വിതരണം നടത്തിയത്. കോന്നി എലിയറയ്ക്കലില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ല എന്ന് അറിയിച്ചതിനെതുടര്‍ന്ന് 21 പേര്‍ക്കുള്ള അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു.
ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സ്വന്തംനിലയ്ക്കും വിവിധ വ്യക്തികളില്‍ നിന്നും സ്വരൂപിച്ച സാധനങ്ങളും ബ്ലഡ് ഡൊണേഴ്സ് കേരളയുമാണ് അവശ്യസാധന വിതരണത്തിനും മുന്‍കൈയ്യെടുത്തത്. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ്കുമാര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലാ ഭരണകൂടം, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ആലോചിച്ച് അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിലും ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സ് സേവനം ലഭ്യമാക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...