കോട്ടയം: തെങ്ങില്‍ തലകീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. പൂതിരി സ്വദേശി തമ്പാന്‍ (55) ആണ് അപകടത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം. തെക്കേക്കുഴി വര്‍ഗീസിന്റെ പുരയിടത്തില്‍ തേങ്ങ ഇടുന്നതിനായി യന്ത്രം ഉപയോഗിച്ചാണ് തമ്പാന്‍ കയറിയത്. തേങ്ങ വെട്ടിയിടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തമ്പാന്‍ തൂങ്ങിക്കിടന്നു.
നിലവിളി കേട്ടു പരിസരവാസികള്‍ ഓടിയെത്തി. നിയുക്ത പഞ്ചായത്ത് അംഗം മറിയാമ്മ തോമസ് തടത്തിമാക്കലിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ഉടന്‍ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് തെങ്ങില്‍ കയറിയ ശേഷം വലയില്‍ കെട്ടി തമ്പാനെ സുരക്ഷിതമായി നിലത്ത് എത്തിച്ചു.