മുന്‍സിപ്പാലിറ്റിയിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ പടം : രാധാകൃഷ്ണ മേനോന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിജയാഹ്ലാദ പ്രകടനത്തിനിടെ പാലക്കാട്ടെ നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ്ശ്രീറാം ബാനറുയര്‍ത്തിയതില്‍ ബിജെപിക്കുള്ളിലും അതൃപ്തി. ശ്രീരാമന്റെ ചിത്രം വെക്കേണ്ടത് ചന്തയിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ അല്ലെന്ന് ബി. രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം നേടാനാകാത്തതിനെക്കുറിച്ച് നേതൃത്വം ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമന്റെ ബാനർ ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ വിജയാഹ്ലാദ പ്രകടനം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. പാലക്കാട്ടെ പ്രവര്‍ത്തകരുടേത് അപക്വമായ പെരുമാറ്റമായിപ്പോയെന്ന് ബി രാധാകൃഷ്ണ മേനോന്‍ പ്രതികരിച്ചു. അതേസമയം ജയ്ശ്രീറാം ബാനറുയർത്തിയതിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയത്.

“വിജയിച്ച മുന്‍സിപ്പാലിറ്റിയുടെ മുന്നില്‍ ശ്രീരാമന്റെ പടം വെക്കണോ എന്ന് ചോദിച്ചാല്‍ അത് മുന്‍സിപ്പാലിറ്റിയിലും മാര്‍ക്കറ്റിലും വെക്കേണ്ടതാണെന്ന അഭിപ്രായം എനിക്കില്ല. അത് പക്വത കുറവ് കൊണ്ട് ചെയ്യുന്നതാണ്. അല്ലാതെ സംഘടനാ നേതൃത്വം അങ്ങനെ ചെയ്യുമെന്ന് കരുതിന്നില്ല”, രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

ആത്മപരിശോധനയുടെ അവസരമാണിത്. തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാത്തത് ചിലയിടങ്ങളിലെങ്കിലും പ്രതിഫലിച്ചിട്ടുണ്ടാവണം എന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്താന്‍ സംഘപരിവാര്‍ സംഘനകളുടെ യോഗം ഇന്ന് ചേരാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേയുള്ള രാധാകൃഷ്ണ മേനോന്റെ വിമര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...