Wednesday, July 9, 2025 12:36 am

പത്തനംതിട്ടയിലെ തീപിടുത്തം ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ തീപിടുത്തത്തില്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. അപകടത്തില്‍ പരിക്കേറ്റ 7 പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തീപടർന്നതിനെ തുടർന്നുണ്ടായ ഉഗ്രസ്ഫോടനവും ആളുകളെ പരിഭ്രാന്തരാക്കി. നമ്പർ വൺ എന്ന ചിപ്സ്ക്കടയിൽ ഉപ്പേരി വറത്ത് കോരുന്നതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. ട്യൂബിൽ തീപിടിച്ചതോടെ പാചക വാതക സിലിണ്ടർ പൊട്ടി റോഡിലേക്ക് തെറിച്ചു. ഇത് നിലത്ത് കിടന്ന് കറങ്ങി.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ സിലിണ്ടറും തീഗോളമായി കടയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് തെറിച്ചു. ഇതിൽ നിന്നാണ് 2 പേർക്ക് പരിക്കേറ്റത്. കടയിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല. പോലീസും അഗ്നി‌രക്ഷാ സേനയും ചേർന്ന് പരിസരത്തെ കടകൾ അടപ്പിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അഗ്നിരക്ഷാ സേനയുടെ 10 യൂണിറ്റുകൾ പരിശ്രമിച്ചാണ് ഒരു മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്.

നമ്പർ വൺ ചിപ്സ്, തൊട്ടടുത്തുള്ള എ വൺ ചിപ്സ്, അഞ്ജന ഷൂ മാർട്ട്, സിറ്റി മൊബൈൽസ് എന്നിവ പൂർണമായും ഹാഷിമ ചിപ്സ് ഭാഗികമായും കത്തി നശിച്ചു. വിവിധ കടകളിലായി 11 സിലിണ്ടറുകളാണുണ്ടായിരുന്നത്. ഇതിൽ ഒരുകടയിൽ മാത്രം 7 സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ആശാരിപ്പറമ്പിൽ നടരാജൻ (53) സയ്യിദ് അലി (40), ഇജാസ് (33), അജ്മൽ (32), എം.എ.സിദ്ദിഖ് (36), ഫയർ ഓഫീസർമാരായ രമേഷ് കുമാർ, സതീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നടരാജനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് റോഡിലേക്കിറക്കി വെച്ച കടകൾ പ്രവർത്തിച്ചിരുന്നത്. അടുത്തടുത്തായി അടുപ്പുകൾ വെയ്ക്കുന്നതും സിലിണ്ടറുകൾ വെയ്ക്കുന്നതും അപകടമുണ്ടാക്കുമെന്ന് കാണിച്ച് അഗ്നിരക്ഷാ സേന  മുൻപ് തന്നെ നഗരസഭയ്ക്കും കടകൾക്കും നോട്ടിസ് നൽകിയിരുന്നു.  മന്ത്രി വീണാ ജോർജ്, കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ആന്റോ ആന്റണി എംപി, നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

തീപിടുത്തം കണ്ട് തുണിക്കടയുടെ ഷട്ടർ അടച്ചയുടനെ തനിക്ക് നേരെ എത്തിയത് തീഗോളമായിരുന്നെന്ന് ഓറഞ്ച് ഫെമിനിൻ ഗാലറി കട ഉടമ ഇജാസ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിറങ്ങാൻ തുടങ്ങിയ ഇജാസിന് നേരെ തീപിടിച്ച ഗ്യാസ് കുറ്റി ഉയരത്തിൽ തെറിച്ച് വീഴുകയായിരുന്നു. കടയ്ക്കു മുൻപിൽ പാർക്ക് ചെയ്തിരുന്ന തന്‍റെ ബൈക്കിൽ ഇടിച്ച കുറ്റി കടയുടെ മേൽക്കൂരയിലും തറയിലും തട്ടി തനിക്കുനേരെ പതിക്കുകയായിരുന്നെന്ന് ഇജാസ് പറയുന്നു. ഇജാസിന്‍റെ കാലിൽ ആണ് കുറ്റി വന്നു വീണത്. മുഖത്തും ഇടതു കൈക്കും വലത് കൈപ്പത്തിക്കും പൊള്ളലേറ്റിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇജാസിനെ തുടർ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കടയുടെ ചില്ലു പൊട്ടിച്ച് സാധനങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചതിനിടെ സിറ്റി മൊബൈൽസ് ജീവനക്കാരനായ അജ്മൽ, സഹോദരനായ എം.എ.സിദ്ദിഖ് എന്നിവർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയായതിനാൽ പള്ളിയിൽ പോയി പുറത്തിറങ്ങിയപ്പോഴാണ് പുക ഉയരുന്നത് കണ്ടതെന്ന് സിദ്ദിഖ് പറഞ്ഞു. അജ്മലിന് കാലിനും സിദ്ദിഖിന് തലയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരും ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...