അടൂര്‍ : തീപിടിച്ച് വീട് കത്തിനശിച്ചു. അടൂര്‍ മേലൂട് കാവുള്ളതില്‍ ജാഗേഷ് കുമാറിന്റെ വീടിനാണ് തീപിടിച്ചത്. ഓടുമേഞ്ഞ വീടായതിനാല്‍ അതിവേഗം തീ വ്യാപിക്കുകയായിരുന്നു. സേനയുടെ വാഹനം കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ അടൂര്‍ അഗ്നിരക്ഷാ സേനാംഗങ്ങളുടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചത്.
ഗൃഹോപകരണങ്ങളും രേഖകളും അടക്കം വീട് പൂര്‍ണമായും കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അസി.സ്റ്റേഷന്‍ ഓഫീസര്‍ റജി കുമാര്‍, സേനാംഗങ്ങളായ ജോസ്, സജീവ് കുമാര്‍, അജികുമാര്‍, രഞ്ജിത്, അരുണ്‍ജിത്, ശ്രീജിത്, പ്രജോഷ്, സന്താഷ് ജോര്‍ജ്ജ്, വിപിന്‍, രാജേഷ്, രവി, എച്ച്.ജിമാരായ അജയകുമാര്‍, അനില്‍കുമാര്‍, ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അണച്ചത്.