അടൂരിൽ വീട് കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : തീപിടിച്ച്‌ വീട് കത്തിനശിച്ചു. അടൂര്‍ മേലൂട് കാവുള്ളതില്‍ ജാഗേഷ് കുമാറി​ന്റെ വീടിനാണ് തീപിടിച്ചത്. ഓടുമേഞ്ഞ വീടായതിനാല്‍ അതിവേഗം തീ വ്യാപിക്കുകയായിരുന്നു. സേനയുടെ വാഹനം കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ അടൂര്‍ അഗ്നിരക്ഷാ സേനാംഗങ്ങളുടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അണച്ചത്.

ഗൃഹോപകരണങ്ങളും രേഖകളും അടക്കം വീട് പൂര്‍ണമായും കത്തിനശിച്ചു. തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അസി.സ്റ്റേഷന്‍ ഓഫീസര്‍ റജി കുമാര്‍, സേനാംഗങ്ങളായ ജോസ്, സജീവ് കുമാര്‍, അജികുമാര്‍, രഞ്ജിത്, അരുണ്‍ജിത്, ശ്രീജിത്, പ്രജോഷ്, സന്താഷ് ജോര്‍ജ്ജ്, വിപിന്‍, രാജേഷ്, രവി, എച്ച്‌.ജിമാരായ അജയകുമാര്‍, അനില്‍കുമാര്‍, ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അണച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...