കൊല്ലം : ക്വാറന്‍റീന്‍ കേന്ദ്രമാക്കിയ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. അഷ്ട്മുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള സരോവരം റിസോര്‍ട്ടിനാണ് തീ പിടിച്ചത്. രാത്രി പത്തോടെയാണ് സംഭവം. റിസോര്‍ട്ടിലെ ഓഫീസ് റൂമിനാണ് തീപിടിച്ചത്.
തടികൊണ്ടാണ് റിസോര്‍ട്ടിലെ ഭൂരിഭാഗം റൂമുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഇതും തീ ആളിപടരുന്നതിനിടയാക്കി. ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്നവരെ ആംബുലന്‍സില്‍ ഇവിടെ നിന്നും മാറ്റി. എത്ര പേര്‍ ഇവിടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചാമക്കടയില്‍ നിന്നും കടപ്പാക്കടയില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.