ക്വാറന്‍റീന്‍ കേന്ദ്രമാക്കിയ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ക്വാറന്‍റീന്‍ കേന്ദ്രമാക്കിയ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. അഷ്ട്മുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള സരോവരം റിസോര്‍ട്ടിനാണ് തീ പിടിച്ചത്. രാത്രി പത്തോടെയാണ് സംഭവം. റിസോര്‍ട്ടിലെ ഓഫീസ് റൂമിനാണ് തീപിടിച്ചത്.

തടികൊണ്ടാണ് റിസോര്‍ട്ടിലെ ഭൂരിഭാഗം റൂമുകളും കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഇതും തീ ആളിപടരുന്നതിനിടയാക്കി. ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്നവരെ ആംബുലന്‍സില്‍ ഇവിടെ നിന്നും മാറ്റി. എത്ര പേര്‍ ഇവിടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ചാമക്കടയില്‍ നിന്നും കടപ്പാക്കടയില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...