ബംഗളൂരു : ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയില്‍ രണ്ടുപേര്‍ മരിച്ചതായാണ് വിവരം. ബന്നാര്‍ഘട്ട റോഡിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഉച്ചയോടെയാണ് തീ പടര്‍ന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
ആറുപേര്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പൊള്ളലേറ്റ 42 വയസുള്ള സ്ത്രീ മരിച്ചതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.